Kannur

ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ സ്വദേശി മരണപ്പെട്ടു

കണ്ണൂർ:ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ കണ്ണൂർ ജില്ലയിലെ
മാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിന്റെയുംമുട്ടം എസ്.എൽ.പി ഫാസീലയുടെയും മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ മരണപ്പെട്ടു

എം.ബി.ബി.എസ്   ഒന്നാം വർഷ വിദൃാർത്ഥിയാണ്.

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികള്‍ സിനിമ കാണാനായി പോകുമ്ബോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസില്‍ രാത്രി ഒൻപതരയ്ക്കും ഒൻപതേമുക്കാലിനുമുള്ള പുതിയ സിനിമകള്‍ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും പറയുന്നു. ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നെന്നാണ് സമീപവാസികള്‍ സംശയിക്കുന്നത്.

മഴയും ഇരുട്ടും എതിരേവന്ന വാഹനം കാണുന്നതിനു തടസ്സമായതും അപകടത്തിനു കാരണമായതായി ഇവർ പറയുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് തിയേറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. ഒൻപതുമണിയോടെയാണ് അപകടം നടക്കുന്നത്. അതിനാല്‍ വേണ്ടുവോളം സമയമുണ്ടായിരുന്നതിനാല്‍ അതിവേഗത്തില്‍ വാഹനം ഓടിക്കേണ്ട കാര്യമില്ലെന്നും കൂട്ടുകാർ പറയുന്നു.

കാറിടിച്ച്‌ ബസ്സിനടയിലേക്ക്; ഡ്രൈവർ സീറ്റില്‍നിന്ന് അലർച്ച

സമയം രാത്രി ഒൻപതുമണി കഴിഞ്ഞ് പത്തുമിനിറ്റായിക്കാണും. ചങ്ങനാശ്ശേരിമുക്കിനടുത്ത് ഹൈവേയില്‍ കെ.എസ്.ആർ.ടി.സി. ബസ്സിനടിയിലേക്ക് ഇടിച്ചുകയറിയ കാർ കണ്ടാണ് എന്റെ കാർ നിർത്തിയത്. നോക്കിയപ്പോള്‍ അതിഭീകരമായിരുന്നു സ്ഥിതി. എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജർ എം.ഒ. അരുണിനു മറക്കാനാവില്ല ആ കാഴ്ച. വണ്ടാനം എസ്.ബി.ഐ. ഓഫീസില്‍ ഓഡിറ്റ് കഴിഞ്ഞ് ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്നു അദ്ദേഹം. നോക്കുമ്ബോള്‍ നാലുപേർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ സമീപവാസികള്‍ എടുത്തുമാറ്റിയിരുന്നു. കായംകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സിനടിയിലേക്ക് ഇടിച്ചു കയറിയ ടവേര കാർ വളരെ പണിപ്പെട്ട് നാട്ടുകാർ പുറത്തേക്കു വലിച്ചു.

അപ്പോഴേക്കും അഗ്നിരക്ഷാസേനയുമെത്തി. കയറും കട്ടറും ഉപയോഗിച്ച്‌ കെ.എസ്.ആർ.ടി.സി. ബസ്സില്‍നിന്ന് കാർ വേർപെടുത്തി. ഡ്രൈവിങ് സീറ്റില്‍ കുരുങ്ങിക്കിടന്ന മെഡിക്കല്‍ വിദ്യാർഥിയെ കാറിന്റെ വാതില്‍മുറിച്ച്‌ പുറത്തേക്കെടുക്കുമ്ബോള്‍ നിലവിളിച്ചു. കെ.എസ്.ആർ.ടി.സി. ബസ്സില്‍ ചെറിയ പരിക്കേറ്റവരെയെല്ലാം അവരുടെ നേതൃത്വത്തില്‍ ആശു പത്രിയിലേക്കു കൊണ്ടുപോയി.

STORY HIGHLIGHTS:A Mattul native died in a car accident in Alappuzha last night.

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍