കനത്ത മഴയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു.
കണ്ണൂർ:കണ്ണൂരില്‍ കനത്ത മഴയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു.
കണ്ണൂര്‍ അങ്ങാടിക്കടവ് കുറിച്ചികുന്നേല്‍ ബെന്നിയുടെ മകൻ ഇമ്മാനുവല്‍ (24) ആണ് ദാരുണമായി മരണപ്പെട്ടത്.
കണ്ണൂര്‍ അങ്ങാടിക്കടവില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറില്‍ നിന്ന് യാത്രികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശൂരില്‍ വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയില്‍ രാത്രിമുതല്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്ബ് വീഴുന്നത് കണ്ട് കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങില്‍ കാര്‍ ഇടിച്ചുകയറി. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു.
STORY HIGHLIGHTS:A young man, a passenger in a car, died in an accident where his car overturned into a pond during heavy rain.