India

അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്ബുന്നതും നിരോധിച്ചു

ആസ്സാം:അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്ബുന്നതും കഴിക്കുന്നതും നിരോധിച്ചു. അസം മന്ത്രിസഭയുടെ ഈ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് പ്രഖ്യാപിച്ചത്.

നേരത്തെ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം ബിഫ് വിളമ്ബുന്നത് നിരോധിച്ചിരുന്നു.

ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് മന്ത്രിസഭ സുപ്രധാന തീരുമാനമെടുത്തത്‌. ‘ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുവിടങ്ങളിലും ബീഫ് വിളമ്ബുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.’ – ഹിമന്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ മന്ത്രി പിജുഷ് ഹസാരിക പ്രതിപക്ഷമായ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പാകിസ്താനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കിക്കൊള്ളൂ എന്നാണ് ഹസാരിക പറഞ്ഞത്‌.

STORY HIGHLIGHTS:Assam bans eating and serving beef in public places

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്