ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വൻ ലഹരിവേട്ട; യുവാക്കള്‍ പിടിയില്‍

കണ്ണൂർ:നാറാത്തെ ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ ലഹരിയുമായി എക്സൈസ് അറസ്റ്റ് ചെയ്തു.
17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എല്‍എസ്‌ഡി സ്റ്റാമ്ബ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യുവാക്കളില്‍ നിന്ന് പിടികൂടി. എക്സൈസിന്റെ സ്പെഷ്യല്‍ സ്ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
പിന്നാലെ പ്രതികളുമായി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ യുവാക്കളെ സംഘടിച്ചെത്തിയ നാട്ടുകാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതികളെ എക്സൈസുകാർക്ക് ഇവിടെ നിന്ന് കൊണ്ടുപോകാൻ സാധിച്ചത്.
STORY HIGHLIGHTS:A massive drug bust was made during a nighttime search of an empty house; youths arrested
