തളിപ്പറമ്പയിൽ ലഹരിമാഫിയക്കുമെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തളിപ്പറമ്പ:വർധിച്ചുവരുന്ന അരുംകൊലകള്‍ക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്ബ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്ബ ഹൈവേയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉല്‍ഘാടനം ചെയ്തു.
ടൗണ്‍ സ്ക്വയറിന് സമീപം നടന്ന പരിപാടിയില്‍ കെ.മനോഹരൻ അധ്യക്ഷത വഹിച്ചു. കോമത്ത് മുരളീധരൻ,.ടി.വി.നാരായണൻ, സി.ലക്ഷ്മണൻ എം.വിജേഷ്, ടി.ഒ.സരിത, എം.രഘുനാഥ് .പി.എസ്.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
STORY HIGHLIGHTS:Protest flame organized against drug mafia in Taliparamba
