Tech

ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്റലിജൻസ്’ഇന്ത്യയിലേക്ക്

ഡല്‍ഹി: ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്റലിജൻസ്’ ഏപ്രില്‍ ആദ്യവാരം മുതല്‍ ഇന്ത്യൻ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

ഐഒഎസ് 18.4 അപ്‌ഡേറ്റിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകുന്നത്.

തിരഞ്ഞെടുത്ത ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് കമ്ബനി കൊണ്ട് വന്നിരിക്കുന്നത്.

വ്യക്തിഗത ഇന്റലിജൻസ് സംവിധാനമായ ആപ്പിള്‍ ഇന്റലിജൻസ് ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഉള്‍പ്പെടെ കൂടുതല്‍ ഭാഷകളില്‍ ഉടൻ ലഭ്യമാകുമെന്നും സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി പ്രാദേശികവല്‍കരിച്ച ഇംഗ്ലീഷ് ലഭിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.

ഡവലപ്പർമാർക്ക് പുതിയ പതിപ്പ് പരീക്ഷിക്കാൻ ബീറ്റാ വേർഷൻ കമ്ബനി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ ഐഫോണ്‍ 16 മോഡലുകള്‍ക്ക് ഒപ്പമാണ് കമ്ബനി ‘ആപ്പിള്‍ ഇന്റലിജൻസ്’ പ്രഖ്യാപിച്ചത്.

ആപ്പിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത എഐ ടെക്നോളജി നവംബർ മുതല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ലഭ്യമായിരുന്നെങ്കിലും ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല. ഇന്ത്യൻ ഇംഗ്ലീഷ് സപ്പോർട്ട് ചെയ്യാത്തതായിരുന്നു എഐ വൈകാൻ കാരണം.

എന്നാല്‍ ഏപ്രിലില്‍ പുതിയ അപ്ഡേറ്റ് വരുന്നതോടെ മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യൻ ഉപയോക്താക്കള്‍ക്കും ‘ആപ്പിള്‍ ഇന്റലിജൻസ്’ ഉപയോഗിക്കാനാവും. ഐഫോണ്‍ 15 പ്രോ മാക്സ് മുതലുള്ള ഫോണ്‍ മോഡലുകളിലും ഐപാഡ്, മാക്ബുക് ലാപ്ടോപ് എന്നിവയിലും ‘ആപ്പിള്‍ ഇന്റലിജൻസ്’ ലഭിക്കും.

STORY HIGHLIGHTS:Apple’s own AI, ‘Apple Intelligence’, is coming to India

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ