Tech

കുറഞ്ഞ ചെലവില്‍ യൂട്യൂബ് ‘പ്രീമിയം ലൈറ്റ്’ വരുന്നു

ഡല്‍ഹി: യൂട്യൂബ് പ്രീമിയം അക്കൗണ്ട് എടുക്കാൻ കാശ് ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവില്‍ പ്രീമിയം സൗകര്യങ്ങള്‍ ലഭിക്കാൻ ‘പ്രീമിയം ലൈറ്റ്’ പ്ലാൻ അവതരിപ്പിക്കുകയാണ് യൂട്യൂബ്.

പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാല്‍ പ്രീമിയം ലൈറ്റ് ലഭ്യമാകും. കുറഞ്ഞ രീതിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പ്ലാൻ അവതരിപ്പിച്ച്‌ സബ്സ്‌ക്രൈബർ‌ എണ്ണം കൂട്ടുകയാണ് യൂ ട്യൂബിന്റെ ലക്ഷ്യം. പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങള്‍ കുറവായിരിക്കും എന്നാണ് പ്രീമിയം ലൈറ്റിന്റെ സവിശേഷത.

സംഗീത വിഡിയോകളിലും പാട്ടുകളിലും പരസ്യം ഒഴിവാകില്ല, എന്നാല്‍ മറ്റ് വിഡിയോകള്‍ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം. കൂടാതെ പിക്ചർ ഇൻ പിക്ചർ, ഓഫ് സ്ക്രീൻ പ്ലേയിങ് തുടങ്ങിയ ഫീച്ചറുകളും ലൈറ്റില്‍ ലഭ്യമാകില്ല.

നിലവില്‍ യുഎസില്‍ പരീക്ഷിക്കുന്ന പ്ലാൻ ഇന്ത്യയില്‍ വൈകാതെ ലഭ്യമാകും. 89 രൂപയായിരിക്കും പ്രീമിയം ലൈറ്റ് പ്ലാൻ നിരക്ക്. നിലവില്‍ യൂ ട്യൂബ് പ്രീമിയത്തിന് 149 രൂപയാണ് നിരക്ക്.

STORY HIGHLIGHTS:YouTube ‘Premium Lite’ is coming at a lower cost

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ