ഹോളിവുഡ് ചിത്രം ‘inderstellar’ ഇന്ത്യയിൽ വീണ്ടും പ്രദർശനത്തിന്

ഇന്ത്യ:ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അനുസരിച്ച് ഇന്ത്യയില്‍ വീണ്ടും റി റിലീസിന് എത്തുകയാണ് ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ മാസ്റ്റര്‍പീസ് ചിത്രമായ ‘ഇന്റെര്‍സ്റ്റെല്ലാര്‍’. സിനിമയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ചിത്രം വീണ്ടും ഐമാക്സില്‍ റിലീസിനെത്തിയിരുന്നു. ഫെബ്രുവരി 7നായിരുന്നു ഇന്ത്യയില്‍ സിനിമ റി റിലീസിന് എത്തിയത്. എന്നാല്‍ വെറും ഏഴ് ദിവസത്തെ സ്‌ക്രീനിംഗ് മാത്രമേ ഇന്റെര്‍സ്റ്റെല്ലാറിന് ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാനുണ്ടേയെന്ന് ചോദിച്ചു നടക്കുകയായിരിക്കുന്നു സിനിമാപ്രേമികള്‍. മാര്‍ച്ച് 14 നാണ് ചിത്രം ഐമാക്സ്, എപ്പിക്യു ഫോര്‍മാറ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. കേരളത്തിലെ രണ്ട് ഐമാക്സ് സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഇന്റെര്‍സ്റ്റെല്ലാറിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ മാഗ്നം ഓപ്പസ് ചിത്രമായ ഡ്യൂണ്‍ പാര്‍ട്ട് 2 ഉം റിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 14 ന് തന്നെയാണ് ഈ ചിത്രവും എത്തുക. ഏഴ് ദിവസം മാത്രമേ ഈ ചിത്രവും പ്രദര്‍ശിപ്പിക്കുകയുള്ളൂ. 165 മില്യണ്‍ ഡോളറില്‍ ഒരുക്കിയ സിനിമ 759 മില്യണ്‍ ഡോളറാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയത്.
STORY HIGHLIGHTS:Hollywood film ‘Inderstellar’ to be re-released in India
