ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി:ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജസ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി. സന്തോഷ് കുമാര്‍ എം.പി. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി.
മൊത്തം 600 കോടിയാണ് നല്കാനുള്ളതെന്നും കഴിഞ്ഞ വര്‍ഷം മാത്രം നല്‍കാനുള്ളത് 100 കോടിയാണെന്നും രാജ്യസഭ പോലെ ഏറ്റവും പ്രധാനപ്പെട്ടൊരു സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നു എന്നത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും പി. സന്തോഷ് കുമാര്‍ വ്യക്തമാക്കി.
STORY HIGHLIGHTS:Union Health Minister J.P. regarding central share to be given to Asha workers P said that Nadda misled the Rajya Sabha. Santhosh Kumar M.P. Santhosh Kumar also stated that a notice will be issued against the minister for violation of rights.
