‘പ്രിൻസ് ആൻഡ് ഫാമിലി’ ദിലീപി ന്റെ പുതിയ ചിത്രം ഷൂട്ടിംഗ് പുർത്തിയായി

പാലക്കാട്:മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സനല്‍ ദേവിന്റേതാണ് സംഗീതം. അഫ്സല്‍ ആണ് പാടിയിരിക്കുന്നത്. ദിലീപിന്റെ 150-ാം ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. 10 വര്‍ഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്സല്‍ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ദിലീപിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍, സിദ്ദിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ദിലീപ്- ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ജോസ് കുട്ടി, അശ്വിന്‍ ജോസ്, റോസ്ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നിവരും നിരവധി പുതിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.
STORY HIGHLIGHT:The shooting of Dileep’s new film ‘Prince and Family’ has been completed
