തുഷാർ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അഡ്വ. എസ്.സുരേഷ്

തിരുവനന്തപുരം:8.ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്ത ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാര്‍ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥന്‍നായരേയും അപമാനിക്കുകയായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് കുറ്റപ്പെടുത്തി. ഗാന്ധികുടുംബത്തിന്റെ പിന്‍തലമുറക്കാരനെന്ന പേരില്‍ തലച്ചോറും നാവും അര്‍ബന്‍ നക്സലൈറ്റ്റുകള്‍ക്കും രാജ്യദ്രോഹശക്തികള്‍ക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT:Adv. with serious allegations against Tushar Gandhi. S. Suresh
