വിദേശ ലീഗിൽ ഇന്ത്യൻ കളിക്കാരെ കളിപ്പിക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി ഇൻസമം

ഇംഗ്ലണ്ട്:ഇന്ത്യന്‍ കളിക്കാരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്ത ബിസിസിഐ നടത്തുന്ന ഐപിഎല്ലില്‍ കളിക്കാന്‍ വിദേശ കളിക്കാരെ അയക്കരുതെന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളോട് അഭ്യര്‍ത്ഥിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. എല്ലാ വിദേശ കളിക്കാരും ഐപിഎല്ലില്‍ കളിക്കാന്‍ ഇന്ത്യയിലെത്തുന്നുണ്ട്. എന്നാല്‍ ഒരൊറ്റ ഇന്ത്യന്‍ താരത്തെപ്പോലും വിദേശ ലീഗില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കില്ല. അതുകൊണ്ട് തന്നെ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ കളിക്കാരെ ഐപിഎല്ലില്‍ കളിക്കാന്‍ അയക്കാതെ ബഹിഷ്‌കരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അങ്ങനെ ചെയ്താല്‍ മാത്രമെ ബിസിസിഐ പാഠം പഠിക്കൂവെന്നും ഇന്‍സമാം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
STORY HIGHLIGHT:Inzamam protests after Indian players not being allowed to play in foreign leagues
