Pattuvam Thaliparamba

12 കാരിയെ പീഡിപ്പിച്ച 23കാരി അറസ്റ്റിൽ

തളിപ്പറമ്പ:പുളിമ്പറംബ 12 വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ 23 കാരിയായ സ്നേഹ മെർലിൻ സ്ഥിരം ക്രിമിനിലെന്ന് സൂചന.

സ്നേഹ ഈ 12 വയസ്സുകാരിയെ കൂടാതെ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും പീഡിപ്പിച്ചിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് സ്നേഹയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണില്‍ സംശയാസ്പദമായ വിവരങ്ങള്‍ കണ്ടെത്തിയ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കൗണ്‍സിലിങ് നടത്തുകയുമായിരുന്നു. ഈ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പീഡനദൃശ്യങ്ങള്‍ സ്നേഹ ഫോണില്‍ പകർത്തിയിരുന്നെന്നും ഈ വീഡിയോ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാൻ നിർബന്ധിച്ചിരുന്നെന്നും പോലീസ് പറയുന്നു.

തളിപ്പറമ്ബിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെർലിൻ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിന് സാമ്ബത്തിക തർക്കത്തെ തുടർന്നുള്ള മധ്യസ്ഥതയ്ക്കിടെയാണ് കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. കൂടെയുണ്ടായിരുന്ന പുളിമ്ബറമ്ബ് സ്വദേശി എം. രഞ്ജിത്താണ് ഹെല്‍മെറ്റ് കൊണ്ട് അടിച്ചതെങ്കിലും ഈ കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്നേഹ മെർലിൻ.

STORY HIGHLIGHTS:23-year-old woman arrested for raping 12-year-old girl

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര