തളിപ്പറമ്ബ നഗരസഭയിലെ സ്ത്രീകള്‍ക്ക് മെനുസ്ട്രല്‍ കപ്പ് വിതരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു

തളിപ്പറമ്പ:തളിപ്പറമ്ബ നഗരസഭ 2023-24 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്ബ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് മുഖേനെ നഗരസഭയിലെ സ്ത്രീകള്‍ക്ക് മെനുസ്ട്രല്‍ കപ്പ് വിതരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു.
വിതരണ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കല്‍ പദ്‌മനാഭൻ്റെ അധ്യക്ഷതയില്‍ ചെയർപേഴ്‌സണ്‍ മുർഷിദ കൊങ്ങായി നിവഹിച്ചു.
നഗരസഭയിലെ അഞ്ഞൂറ്റി അൻപതോളം സ്ത്രീകള്‍ക്കാണ് വിതരണം ചെയ്യുന്നത്.മെനുസ്ട്രല്‍ കപ്പ് ഉപയോഗത്തിനെപ്പറ്റിയും ആയതിന്റെ മേന്മകളെ പറ്റിയും താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഗൈനക്കോളജി വിഭാഗം ജൂനിയർ കണ്‍സള്‍ട്ടന്റായ ഡോ. എം പ്രകാശൻ ക്ലാസ് എടുത്തു.സ്ഥിരം സമിതി അംഗങ്ങളായ നബീസ ബീവി, പി.പി മുഹമ്മദ് നിസാർ, പി രജില, ഖദീജ.കെ.പി നഗരസഭാ കൗണ്‍സിലർമാർ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
STORY HIGHLIGHTS:Menstrual cup distribution and training class organized for women in Taliparamba Municipality
