പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു.

ഇരിട്ടി:ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു.
കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
STORY HIGHLIGHTS:Mappila song singer dies in Punnadu road accident
