കെ ഇ ഇസ്മയിലിന് സസ്പെൻഷൻ

തിരുവനന്തപുരം:താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു തന്ന അവാര്‍ഡാണ് സസ്പെന്‍ഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. സിപിഐയില്‍നിന്ന് ആറു മാസത്തെ സസ്പെന്‍ഷന്‍ നേരിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അന്തരിച്ച മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്നും പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞതെന്നും അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ലെന്നും പാര്‍ട്ടി നടപടി എന്നോ പ്രതീക്ഷിച്ചതാണെന്നും എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അത് അംഗീകരിക്കുമെന്നും ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു
STORY HIGHLIGHT:Suspension for KE Ismail
