ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം.

തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം. സമരക്കാരെ സര്‍ക്കാര്‍ പുച്ഛിക്കുന്നുവെന്നും സമരം ഒത്തുതീര്‍പ്പാര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും തുടര്‍ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ലെന്നും അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ത്തി ഇറങ്ങിപ്പോക്കിന് തൊട്ടു മുമ്പ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിന് സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു.
STORY HIGHLIGHT:The opposition says the Asha workers’ strike is justified.
