Kannur World

ഹറമില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ റഹീമ ഉമ്മാനെ കണ്ടെത്തി

മക്ക:മക്കള്‍ക്കൊപ്പം ഉംറ തീർഥാടനത്തിന് എത്തി മക്കയില്‍ കാണാതായ കണ്ണൂർ സ്വദേശിനിയെ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്ബ് ഉള്ളിവീട്ടില്‍ റഹീമയെ(60)ആണ് നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ ഇവർക്ക് വേണ്ടി മകനും പ്രവാസികള്‍ ആയ കുടുംബവും മക്കയിലെ വിവിധ മലയാളി സംഘടനകളും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്നലെ രാത്രിയോടെ ആണ് ഹറമിന് അടുത്ത് വെച്ച്‌ റഹീമ ഉമ്മാനെ കണ്ടെത്തിയത്.

ബഹ്റൈനില്‍ നിന്ന് അഞ്ച് ദിവസം മുമ്ബ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പില്‍ ആണ് റഹീമ മക്കയില്‍ ഉംറ ചെയ്യാൻ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് ചെയ്ത ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് മടങ്ങുന്നതിനിടെ റഹീമ ആള്‍ത്തിരക്കില്‍പ്പെടുകയായിരുന്നു.

റഹീമയെ കാണാതായതിനെ തുടർന്ന് പൊലീസും മലയാളി സംഘടനകളുടേയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തില്‍ മക്കയില്‍ സാധ്യമായ ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന മസ്ജിദുല്‍ ഹറമിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിരുന്നു.

ഉമ്മയെ കണ്ടെത്തിയതോടെ സഹയിച്ചവർക്ക് മകൻ ഫനില്‍ ആസാദ് നന്ദി പറഞ്ഞു.

STORY HIGHLIGHTS:Raheema Umman, a Kannur native who went missing in Haram, found

You may also like

World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും
Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)