കാർത്തിക നായകനാക്കി സർദാർ-2 ഇറങ്ങുന്നു

ചെന്നൈ:കാര്‍ത്തിയെ നായകനാക്കി പി.എസ്. മിത്രന് സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ ‘സര്‍ദാര്‍ 2’ ആദ്യ ഗ്ലിംപ്സ് എത്തി. ഹോളിവുഡ്കൊറിയന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഷോട്ടുകളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജപ്പാനില്‍ ഒരു മിഷനു പോകുന്ന സര്‍ദാറിനെ ടീസറില്‍ കാണാം. ഇന്ത്യയെ നശിപ്പിക്കാന്‍ പോകുന്ന ബ്ലാക്ക് ഡാഗര്‍ എന്നൊരു ശക്തി വരുന്നുവെന്ന സൂചനയും ടീസര്‍ നല്കുന്നു. എസ്.ജെ. സൂര്യ, മാളവിക മോഹനന്, അഷിക രംഗനാഥ്, രജിഷ വിജയന്, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 2022ല്‍ റിലീസ് ചെയ്ത ‘സര്‍ദാര്‍’ സിനിമയുടെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം എത്തുക. സാം സി.എസ്. ആണ് സംഗീതം. ജോര്‍ജ് സി. വില്യംസ് ആണ് ഛായാഗ്രഹണം. മേയ് 30ന് ചിത്രം തിയറ്ററുകളിലെത്തും
STORY HIGHLIGHT:Sardaar 2 to feature Karthika in the lead role
