ഡീസലിന്റെ വില വർദ്ധിപ്പിച്ച് കർണാടക സർക്കാർ

കർണാടക:ഡീസലിന്റെ വില്‍പ്പന നികുതി 21.17 ശതമാനം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ലിറ്ററിന് 2 രൂപവര്‍ധിച്ച് 91.02 രൂപയായി ഉയര്‍ന്നു. 2024 ജൂണ്‍ 15 ന് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഡീസലിന്റെ നികുതി നിരക്ക് 18.44 ശതമാനമായി കുറച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഒമ്പത് മാസത്തിന് ശേഷമാണ് നികുതി വീണ്ടും ഉയര്‍ത്തിയത്. വര്‍ധനവിന് ശേഷവും, അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡീസല്‍ വില കുറവാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിലവര്‍ധനവിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.
STORY HIGHLIGHT:Karnataka government increases diesel price
