എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കളഞ്ഞു പോയി

കേരള:എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കളഞ്ഞു പോയ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ കേരള സര്‍വകലാശാല. ഏപ്രില്‍ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാര്‍ത്ഥികള്‍. എംബിഎ മൂന്നാം സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.
STORY HIGHLIGHT:MBA exam answer sheets lost
