ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷം

കാശ്മീർ:ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്. സംഘര്‍ഷം ഒഴിവാക്കണമെന്നും ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎന്‍ ഒരുക്കമാണെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു. എന്നാല്‍ യുഎന്‍ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
STORY HIGHLIGHT:Conflict between India and Pakistan
