രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍.

India:രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍. അടുത്ത ജനറല്‍ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്നും സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.
STORY HIGHLIGHT:Modi government has decided to conduct a caste census in the country.
