സ്വപ്ന കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍.

കൊച്ചി:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/ കൊച്ചി നഗരസഭയിലെ ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്വപ്ന കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിന് ആവശ്യപ്പെട്ട കൈകൂലി മേടിക്കവെയാണ് സ്വപ്ന വലയിലായത്. വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ആണ് സ്വപ്ന. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ 15,000 രൂപയാണ് കൈകൂലി വാങ്ങിയത്. കൈക്കൂലി കിട്ടാനായി ജനുവരിയില്‍ നല്‍കിയ അപേക്ഷ 4 മാസം സ്വപ്ന പിടിച്ചു വെച്ചതായി വിജിലന്‍സ് കണ്ടെത്തി. തൃശൂര്‍ സ്വദേശി സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴി പൊന്നുരുന്നിയില്‍ വെച്ച് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായത്.
STORY HIGHLIGHT:Vigilance arrests Swapna with bribe money.
