കണ്ണൂരിനെ നടുക്കി മുങ്ങിമരണങ്ങൾ,ഒരാഴ്ചയ്ക്കിടെ മരണം അഞ്ച്

കണ്ണൂർ:കണ്ണൂരിൽ ദാരുണമായി മരിച്ചവരിൽ രണ്ടു പേർ കുട്ടികളും ഒരു യുവാവുമാണ്. മൂന്ന് പേരും വിദ്യാർത്ഥികളാണ്. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് ചുഴിയിൽ അപകടത്തിൽപ്പെട്ടത്.
കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലു വയസുകാരിയാണ് മരിച്ചത്. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.
തളിപ്പറമ്പ് കൂവേരിയിൽ യുവാവ് കുപ്പംപുഴയിലാണ് മുങ്ങി മരിച്ചത്.
നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
STORY HIGHLIGHTS:Drowning deaths rock Kannur, five deaths in a week
