ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിച്ചു.
ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിച്ചു. പ്രൈം ഉപഭോക്താക്കള്‍ക്ക് രാത്രി 12 മണിക്ക് തന്നെ സെയിലിലേക്ക് ആക്സസ് ലഭിച്ചിരുന്നു.
മൊബൈല്‍ ഫോണുകള്‍ക്കും, അക്സസറികള്‍ക്കും ഡിസ്കൗണ്ടും തിരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും.
24 മാസം നോ കോസ്റ്റ് ഇഎംഐയില്‍ 50,000 രൂപ എക്സ്ചേഞ്ച് ഓഫറിലും സ്മാര്‍ട്ട് ഫോണും ആക്സസറികളും വാങ്ങാവുന്നതാണ്. കൂടാതെ കൂപ്പണുകള്‍ ഉപയോഗിച്ച് നിബന്ധനകളോടെ 5,000 രൂപ വരെ സേവ് ചെയ്യാവുന്നതാണ്. മാത്രമല്ല വെറും 79 രൂപ മുതല്‍ മൊബൈല്‍ ആക്സസറികള്‍ സ്വന്തമാക്കാം. ഈ ഓഫറുകള്‍ മിസാകാതെ സ്മാര്‍ട്ട് ഫോണുകള്‍ അപ്ഗ്രേഡ് ചെയ്യാം.
സ്മാര്‍ട്ട് വാച്ചുകള്‍, ക്യാമറകള്‍, ഗെയിമിങ് ലാപ്ടോപുകള് മുതലായവയ്ക്കെല്ലാം 80 ശതമാനത്തിന് മുകളില്‍ സേവിങ്സ് ഉറപ്പാണ്. കൂടാതെ ലാപ്ടോപുകള്‍ക്ക് 45,000 ഓഫും ഗെയിമിങ് ലാപ്ടോപുകള്‍ക്ക് 40,000 ഓഫും ലഭിക്കുന്നു. ടാബ് ലെറ്റുകള്‍ 65 ശതമാനം ഓഫറില്‍ വാങ്ങുമ്ബോള്‍ പേഴ്സണല്‍ കമ്ബ്യൂട്ടര്‍ ആക്സസറികള്‍ 75 ശതമാനം ഓഫറിലും വാങ്ങാവുന്നതാണ്. മാത്രമല്ല ഹോം ഓഡിയോ സിസ്റ്റമുകള്‍ക്ക് 60 ശതമാനം ഓഫറുകളും ലഭിക്കുന്നു.
ടോപ്പ് ബ്രാന്‍ഡിന്റെ സ്മാര്‍ട്ട് ടിവികളും പ്രൊജക്ടറുകളും 65 ശതമാനത്തിന് മുകളില്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ ഓഫറില്‍ വാങ്ങാവുന്നതാണ്. കൂടാതെ ടെലിവിഷനുകള്‍ 750 രൂപ തവണ അടവില്‍ 24 മാസത്തേക്ക് നിബന്ധനകളോട് കൂടി വാങ്ങാം. മാത്രമല്ല 5,500 രൂപ എക്സ്ചേഞ്ച് ഓഫറിലും ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ ഹോം അപ്ലൈന്സുകള്ക്ക് കണ്ണഞ്ചപ്പിക്കുന്ന ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. 65 ശതമാനത്തിന് മുകളില്‍ ഓഫറില്‍ ഡിസ്കൗണ്ടുകളോടെ ഉത്പന്നങ്ങള്‍ വാങ്ങാം കൂടാതെ 60 ശതമാനം ഓഫറില്‍ വാഷിങ് മെഷീനുകളും 55 ശതമാനം ഓഫറില്‍ റെഫ്രിജറേറ്ററുകളും, എയര്‍ കണ്ടീഷണറുകളും ഡിഷ് വാഷറുകളും മൈക്രോ വേവ് ഓവനുകളും ചിംനികളും 65 ശതമാനം ഓഫറിലും ലഭ്യമാണ്. ഈ അവസരം വിനിയോഗിക്കാം. വീട്ടിലെ അപ്ലൈന്‍സുകള്‍ മാറ്റി വാങ്ങാം.
STORY HIGHLIGHTS:The Amazon Freedom Festival started today.