150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായിഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍
കണ്ണൂർ:വൈവിധ്യമാര്‍ന്ന ഫാഷന്‍ ഡിസൈനില്‍ പുതുതലമുറയെ ആകര്‍ഷിച്ചു വരുന്ന ഓണം സീസണില്‍ വിപണിയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍ സ്ഥാപാനമായ ഖാദി ബോര്‍ഡ്.
ഈ വര്‍ഷം ഖാദിബോര്‍ഡ് 150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായിഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ കണ്ണൂര്‍ ഖാദിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പയ്യന്നൂര്‍ ഖാദി കേന്ദ്രം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 30 കോടി വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണം വില്‍പ്പനയിലൂടെ 24 കോടിയാണ് ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ ഓണം ഖാദിമേള ഓഗസ്റ്റ് എട്ടിന് തുടങ്ങും. കണ്ണൂര്‍ ഖാദി ടവറില്‍ പ്രവര്‍ത്തിക്കുന്ന ആധുനികരീതിയില്‍ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ വൈസ് ചെയര്‍മാന്‍ പി ജയരാജന്റെ അധ്യക്ഷതയില്‍ സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും.
കുടുംബത്തിന് ആകെ ഓണക്കോടിയായി ഖാദി വസ്ത്രമെന്ന പ്രചാരണവുമായാണ് ഖാദി ബോര്‍ഡ് മുന്നോട്ടുപോകുന്നതെന്നും പി.ജയരാജന്‍ അറിയിച്ചു. ആധുനിക വസ്ത്ര ഷോറൂമുകളുടെ മുഖമുദ്രയായ ലോണ്‍ട്രി സര്‍വീസ് ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ശരീരത്തിന് ഇണങ്ങുംവിധം വസ്ത്രങ്ങളുടെ ആര്‍ട്ടറേഷന്‍ എന്നിവയുടെ സേവനം ഈ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് കണ്ണൂര്‍ ഷോറൂമില്‍ ലഭ്യമാകും. ഈ ഓണക്കാലത്ത് ഭവന്റെ സേവനം രാത്രി ഒമ്ബതു മണിവരെ ലഭ്യമാവും
ഓണക്കാലത്ത് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. ആകര്‍ഷകമായ സമ്മാന പദ്ധതികളും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് വ്യവസ്ഥയില്‍ ഖാദി വസ്ത്രങ്ങള്‍ വാങ്ങാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും പി.ജയരാജന്‍ അറിയിച്ചു. പരുക്കന്‍ ഗാന്ധിയില്‍ നിന്നും നേര്‍മയുള്ള മസ്ലിന്‍, ഖാദി പോളിസ്റ്റര്‍, സില്‍ക്ക് തുണികളിലേക്കും ഖാദി മേഖല മാറിയിട്ടുണ്ട്. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴില്‍ 68 നൂല്‍പ്പ് കേന്ദ്രങ്ങളും 61 നെയ്ത് കേന്ദ്രങ്ങളും ആധുനിക വല്‍ക്കരിച്ച റെഡിമെയ്ഡ് യൂണിറ്റും കിടക്ക നിര്‍മ്മാണ യൂണിറ്റും യാണ്‍ ഡൈയിംങ് സെന്‍സറും പ്രവര്‍ത്തിക്കുന്നുണ്ട്.
വരാനിരിക്കുന്ന ഓണം വിപണിയില്‍ വന്‍കിടവസ്ത്രകമ്ബിനികളുമായിമത്സരിക്കാന്‍ പ്രാപ്തിയുളള തദ്ദേശിയ ഉല്‍പന്നങ്ങളാണ് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പുറത്തിറക്കുന്നതെന്ന് പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.പുതുതലമുറയുടെ അഭിരുചികള്‍ക്കനുസൃതമായ ഉല്‍പന്നങ്ങളാണ് ഖാദി ബോര്‍ഡ് പുറത്തിറക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാസ്ഥാപന ജീവനക്കാരും ഖാദി വസ്ത്രങ്ങള്‍ അണിയുന്നുണ്ട്. ആശുപത്രികളിലും ഫാക്ടറികളിലും വിദ്യാലയങ്ങളിലും ഖാദിവസ്ത്രങ്ങളുടെ യൂനിഫോം ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്ന പ്രവണതായണുളളതെന്നും പി ജയരാജന്‍ പറഞ്ഞു. കെവി രാജേഷ്, ഷോളി ദേവസ്യ, കെവി ഫാറൂഖ്, വി ഷിബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
STORY HIGHLIGHTS:Khadi Board Vice Chairman P Jayarajan is targeting sales of 150 crores