Kannur

തൃക്കരിപ്പൂരില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമം നടത്തി.

കണ്ണൂർ:കേരള പ്രദേശ് ഗാന്ധി ദർശൻവേദി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമം നടത്തി.

ടൗണിലെ നേതാജി സുബാഷ് ചന്ദ്രബോസ് സ്മൃതി മണ്ഡപത്തില്‍ നടന്ന പരിപാടി ഗാന്ധി ദർശൻവേദി സംസ്ഥാന ഉപാധ്യക്ഷ ഡോ. പി.വി.പുഷ്പജ ഉദ്ഘാടനം ചെയ്തു. പ്രകൃതിദുരന്തത്തില്‍ കേഴുന്ന വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സ്വാതന്ത്യ സ്മൃതി സംഗമം നടത്തിയത്.

പി.കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പ്രവർത്തകൻ കെ.വി.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി.വിജയൻ, മണ്ഡലം പ്രസിഡന്റ് എം.രജീഷ് ബാബു, ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ രാഘവൻ കുളങ്ങര, വൈസ് ചെയർമാൻ എ.വി.ബാബു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.മനോഹരൻ, വി.വി.രാജൻ, ഡോ.കെ.സുധാകരൻ, എ.എം.രാജഗോപാലൻ, എ.വി.പത്മനാഭൻ, വിനോദ് എരവില്‍, സി.ദാമോദരൻ, ടി.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

STORY HIGHLIGHTS:Independence commemoration meeting was held at Thrikaripur.

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍