Kannur

സെൻട്രല്‍ ജയിലില്‍ കൊലപാതകം:സഹതടവുകാരൻ അറസ്റ്റില്‍

കണ്ണൂർ:സെൻട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരൻ കോളയാട് സ്വദേശി കരുണാകരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹതടവുകാരൻ അറസ്റ്റില്‍.

പാലക്കാട് കോട്ടായി സ്വദേശി വേലായുധനെയാണ് (78) കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊ‌ടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കൊലക്കേസ് പ്രതികളായ കരുണാകരനും വേലായുധനും ജൂണ്‍ മുതല്‍ പത്താം ബ്ലോക്കിലെ സെല്ലിലാണ് കഴിയുന്നത്. വാക്കുതർക്കത്തെ തുടർന്ന് കരുണാകരന്‍റെ വാക്കിങ് സ്റ്റിക്കുകൊണ്ട് തലക്കും മുഖത്തുമടിച്ച്‌ വേലായുധൻ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പിതായരത്ത് ഹൗസില്‍ കരുണാകരനെ (86) ഞായറാഴ്ച രാത്രി 11ഓടെയാണ് സെല്ലിനുപുറത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സഹതടവുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജയിലധികൃതർ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് വടികൊണ്ട് തലക്ക് അടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയത്.

പ്രായാധിക്യത്തെ തുടർന്ന് കരുണാകരൻ ഉപയോഗിച്ചിരുന്ന ഇരുമ്ബിന്റെ വാക്കിങ് സ്റ്റിക്ക് ചോരപുരണ്ട നിലയില്‍ പത്താം ബ്ലോക്കിലെ സെല്ലിന് പുറത്തുനിന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേലായുധനിലേക്ക് എത്തിയത്. ഇയാളുടെ കാലിന് പരിക്കേറ്റതും തെളിവായി. ഇരുവരും തമ്മില്‍ സ്ഥിരമായി വാക്കുതർക്കമുണ്ടാകാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ വേലായുധൻ ഭാര്യയെ തലക്കടിച്ച്‌ കൊന്ന കേസില്‍ വിചാരണ തടവ് അനുഭവിച്ചുവരുകയാണ്.

ഇയാളെ അറസ്റ്റ് ചെയ്യാനുള്ള അനുമതി പാലക്കാട് കോടതിയില്‍ നിന്ന് പൊലീസ് വാങ്ങിയിരുന്നു. തുടർന്ന്, വെള്ളിയാഴ്ച രാവിലെ പത്തരയോടെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ വേലായുധനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

STORY HIGHLIGHTS:Murder in Central Jail: Fellow prisoner arrested

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍