ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍, ലാപ്‌ടോപ് എന്നിവ വിതരണം ചെയ്‌തു.
ശ്രീകണ്ടാപുരം:നഗര സഭയിലെ ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍, ലാപ്‌ടോപ് എന്നിവ വിതരണം ചെയ്‌തു.
വിതരണോദ്‌ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.വി. ഫിലോമിന നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. ശ്രീകണ്‌ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സി. രാജേന്ദ്രന്‍ ഹെഡ്‌മിമിസ്‌ട്രസ്സ് ഗീത സംസാരിച്ചു. സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനു വേണ്ടി യാണ് ലാപ്‌ടോപ്പ്, പ്രിന്റര്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ സ്‌കൂളുകളിലേക്ക് നല്‍കുന്നതിനുള്ള പദ്ധതി നഗരസഭ നടപ്പിലാക്കിയത്.
വിദ്യയോടൊപ്പം സമ്ബാദ്യവും; സ്‌റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം ഉദ്‌ഘാടനം
ഇരിട്ടി: ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍കളില്‍ സമ്ബാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യയോടൊപ്പം സമ്ബാദ്യവും എന്ന സന്ദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌റ്റുഡന്റ് സേവിങ്‌്്സ് സ്‌കിം ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എ. പ്രസിഡന്റ് ആര്‍.കെ. ഷൈജു ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. വൈസ് പ്രസിഡന്റ്‌്്്‌് പി.വി. അബ്‌ദുള്‍ റഹ്‌മാന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എം. പുരുഷോത്തമന്‍ പദ്ധതി വിശദീകരിച്ചു. സ്‌റ്റാഫ് സെക്രട്ടറി പി.എന്‍. ഷിബ, പി.സി. മുഹമ്മദ് ഇബ്രാഹിം, സി. ബാബു, പി. ഷെറീന, സി. ഹരീഷ് എന്നിവര്‍ സംസാരിച്ചു.
STORY HIGHLIGHTS:Water purifiers and laptops were distributed to government schools.