ജൂനിയർ റെഡ് ക്രോസ് ജില്ല അധ്യാപക ശില്‍പശാലയും ആദരവും
കണ്ണൂർ:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജൂനിയർ റെഡ് ക്രോസ് ജില്ല അധ്യാപക ശില്‍പശാലയും ആദരവും കണ്ണൂർ ജവഹർ ലൈബ്രറി ഹാളില്‍ രജിസ്‌ട്രേഷൻ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ദുരിത മേഖലകളില്‍ ഉള്‍പ്പെടെ ജെ. ആർ.സി. കാഴ്ചവെക്കുന്ന പ്രവർത്തനങ്ങള്‍ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
കരിയാട് കുളത്തില്‍ മുങ്ങിത്താണ രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കരിയാട് നമ്ബ്യാർസ് ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥികളായ പി.കെ. ഹൃതുനന്ദ്, പി.കെ. ശ്രീഹരി, അധ്യാപക കൗണ്‍സലർ അവാർഡ് ലഭിച്ച മുഹമ്മദ് കീത്തേടത്ത്, വിരമിച്ച ജെ.ആർ.സി. കൗണ്‍സിലർമാരായ പി. അബ്ദുല്‍ ലത്തീഫ് ഹരീഷ് മണ്ടിയത്ത്, മനോജ് കുമാർ, പി.പി. സുധ, മികച്ച പ്രവർത്തനം നടത്തിയ പാപ്പിനിശ്ശേരി ഉപജില്ലാ കോ-ഓർഡി നേറ്റർ പി എം. കൃഷ്ണപ്രഭ മാസ്റ്റർ എന്നിവരെ ചടങ്ങില്‍ ആദരിച്ചു ജില്ലാ പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, കെ.ജി. ബാബു, കെ. പി. നിർമ്മല, ടി.കെ. ശ്രീധരൻ, എൻ. ശോഭ എന്നിവർ സംസാരിച്ചു.
STORY HIGHLIGHTS:Junior Red Cross District Teacher Workshop and Appreciation