സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന.
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കുറയാന്‍ തുടങ്ങിയിരുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,330 രൂപയുമായി. ഇന്നലെ രണ്ട് രൂപ താഴ്ന്ന വെള്ളി വില 88 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വിലയ്ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വിലയുടെ മുന്നേറ്റം.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ട് ശതമാനത്തിലധികം വര്‍ധനയായാണ് രാജ്യാന്തര വിലയിലുണ്ടായത്. ഇന്നലെ 0.16 ശതമാനം നേട്ടത്തോടെ ഔണ്‍സിന് 2,431.14 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്ക്കൊപ്പം പണിക്കൂലിയും നികുതികളുമടക്കം 55,642 രൂപയ്ക്ക് മുകളിലാകും ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില.
STORY HIGHLIGHTS:Gold prices in the state continue to rise today.