Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അക്രമം നടന്നത്.



മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എംഎസ്‌എഫ് പ്രവര്‍ത്തകരെ സ്‌ക്കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം സ്‌ക്കൂളിലെത്തിയത് ഈ സമയത്താണ് പുറത്തുനിന്നെത്തിയ എസ്‌എഫ്‌ഐ-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന്ഹെ ല്‍മെറ്റ് കൊണ്ടും വടികൊണ്ടുമാണ് തസ്ലീമിനെ മര്‍ദ്ദിച്ചു വെന്നാണ് പരാതി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 30 വര്‍ഷമായി തുടര്‍ന്ന എസ്‌എഫ്‌ഐ കുത്തക തകര്‍ക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ പ്രതികാരമായിട്ടാണ് തസ്ലീമിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും പോലീസ് തക്കസമയത്ത് സ്ഥലത്തെത്തിയതുകൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെടാനായതെന്നും തസ്ലിം ആരോപിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് പിവി സജീവന്‍, മുസ്ലിംലീഗ് പരിയാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പിവി അബ്ദുല്‍ഷുക്കൂര്‍, കെ എസ് വൈ എഫ് സംസ്ഥാന ജന.സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി, ഇബ്രാഹിംകുട്ടി തിരുവെട്ടൂര്‍, നജ്മുദ്ദീന്‍ പിലാത്തറ എന്നിവരും മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന തസ്ലീമിനെ സന്ദര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനം വീണ്ടും തുടരുന്നുവെന്നതിൻ്റെ അവസാനത്തെ ഉദാഹരണമാണ് എം എസ് എഫിന്റെജില്ലാ വൈസ് പ്രസിഡണ്ട് തസ്ലീം അടിപ്പാലത്തിന് നേരേ നടന്ന ആക്രമമെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുല്‍ കരീം ചേലേരിയും ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ളയും ആരോപിച്ചു.

മെമ്ബർഷിപ്പ് ക്യാമ്ബയിനുമായി ബന്ധപ്പെട്ട വെള്ളിയാഴ്ച ഉച്ചക്ക് നടന്നപരിപാടിയില്‍ പങ്കെടുത്ത എംഎസ്‌എഫിന്റെ വിദ്യാർത്ഥികളെ കടന്നപ്പള്ളി ഹൈസ്കൂളില്‍ തടഞ്ഞുവെച്ചതറിഞ്ഞ് അവിടെയെത്തിയ തസ്ലീം അടിപ്പാലത്തിന് നേരെയാണ് പുറത്തുനിന്നു വന്ന എസ്‌എഫ്‌ഐ , ഡി.വൈഎഫ്‌ഐ പ്രവർത്തകർ ഹെല്‍മെറ്റും മറ്റുമാരകായുധങ്ങളുമായി ആക്രമമഴിച്ചുവിട്ടതെന്നാണ് പരാതി. മർദ്ദനത്തിൻപരിക്കേറ്റ തസ്ലീമിനെ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിയാരം മെഡിക്കല്‍ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐയുടെ 28 വർഷത്തെ കുത്തക തകർത്തുകൊണ്ട് എംഎസ്‌എഫ് കെഎസ്‌യു മുന്നണി നേടിയ വലിയ വിജയത്തിന് ചുക്കാൻ പിടിച്ച എം എസ് എഫിന്റെ ജില്ലാ നേതാക്കളിലൊരാളാണ് തസ്‌ലീം അടിപ്പാലം. അതുകൊണ്ടുതന്നെ തസ്ലീമിനെ തട്ടി കൊണ്ടുപോയി അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെകൂടിയായിരുന്നു എസ്‌എഫ്‌ഐക്കാർ കടന്നപ്പള്ളി ഹൈസ്കൂളില്‍ കയറി വന്ന് ആക്രമ മഴിച്ചുവിട്ടതെന്ന് എം.എസ്.എഫ് ആരോപിച്ചു.

പോലീസ് എത്തിയതുകൊണ്ടാണ് തസ്ലീം പരിക്കുകളോടെയെങ്കിലും രക്ഷപ്പെട്ടത്. ഈ ആകമ സംഭവങ്ങളില്‍ പെട്ട ചിലരെ പോലീസ് പിടികൂടിയെന്നാണ് അറിഞ്ഞത്. പോലീസ് പിടികൂടിയ പ്രതികളെ സിപിഎം സമ്മർദ്ദത്തിൻ്റെ ഫലമായി വിട്ടയക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായുംഅറിയുന്നു. പോലീസ് സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും ആക്രമത്തിനുത്തരവാദികളായ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അവർക്ക് ശിക്ഷ ഉറപ്പാക്കാൻ പോലീസ് അധികാരികള്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ മുസ്ലിം ലീഗിന് അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകേണ്ടിവരുമെന്നുംനേതാക്കള്‍ പറഞ്ഞു.

പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്ന തസ്ലീമിനെ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള, വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ , മുസ്ലിംലീഗ് നേതാക്കളായ എസ് കെ പി സക്കരിയ, ശിഹാബ് ആലക്കാട് ,ഫൈസല്‍ കുഞ്ഞിമംഗലം,ഷുക്കൂർ പരിയാരം എന്നിവർ സന്ദർശിച്ചു.

STORY HIGHLIGHTS:MSF leader assaulted for coming to membership captain in school: Police registered a case

You may also like

Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍
Pariyaram

ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം

പരിയാരത്തെ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം; ഏഴോം കൊട്ടില സ്വദേശി ആണ് മരണപ്പെട്ടത് പരിയാരം: പരിയാരത്തെ ആംബുലന്‍സ്  കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും