Thaliparamba

ജീവകാരുണ്യ പദ്ധതി ‘സ്നേഹസ്പർശം’ ആരംഭിച്ചു.

തളിപ്പറമ്പ് : യൂത്ത് കോൺഗ്രസ്‌ തടിക്കടവ് നേതൃത്വം നൽകുന്ന ജീവകാരുണ്യ പദ്ധതി ‘സ്നേഹസ്പർശം’ ആരംഭിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകുന്ന നേത്രാവതി മംഗള ഫെഡറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.”

ചടങ്ങിൽ നിർധന രോഗികൾക്കുള്ള വീൽച്ചെയർ കൈമാറി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് റിൻസ് മാനുവൽ അധ്യക്ഷതവഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തംഗം ആൻസി സണ്ണി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബ്ലെസ്സൻ ബെന്നി, ജോമി ദേവസ്യ, ജോസ് കട്ടക്കയം, ജോസ് നടക്കടവ്, ഒളിയൻ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

STORY HIGHLIGHTS:Youth Congress launched a charity project ‘Snehasparsam’ led by Tadikkadav.

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര