ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു
ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു
പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ 71-ാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മെഡലുകൾ ഷൂട്ടിംഗിൽ നേടിയപ്പോൾ ഓരോ മെഡലുകൾ വീതം ജാവലിനിലും ഗുസ്തിയിലും ഹോക്കിയിലും സ്വന്തമായി. ടോക്കിയോയിലെ ഏഴ് മെഡൽ എന്ന ചരിത്ര നേട്ടം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ താരം ഒരു ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയെന്നതാണ് പാരിസിലെ പ്രത്യേകത. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിംഗിലും മിക്സഡ് ടീമിൽ10 മീറ്റർ എയർ പിസ്റ്റൽസിൽ സരബ്ജോത് സിംഗിനൊപ്പവും മനു ഭാക്കർ വെങ്കല മെഡൽ നേട്ടം സ്വന്തമാക്കി.
സ്വപ്നിൽ കുസാലെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കല മെഡൽ നേടി. അമൻ സെഹ്‍റാവത്തിന് പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലും മെഡൽ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞു. ഹോക്കിയിൽ തുടർച്ചയായ രണ്ടാം ഒളിംപിക്സിലും ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേട്ടമാണ് ആവർത്തിക്കാൻ കഴിഞ്ഞത്.
STORY HIGHLIGHTS:one silver, five bronze; India’s matches in Paris are over