Thaliparamba

സർ സയ്യിദ് കോളജ് ജോബ് സ്റ്റേഷൻ പ്രവർത്തനത്തിന് നാളെ തുടക്കമാകും.

തളിപ്പറമ്പ:നിയോജക മണ്ഡലം എപ്ലോയ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ്പ് പ്രോജക്‌ടിന്‍റെ ഭാഗമായി സർ സയ്യിദ് കോളജ് ജോബ് സ്റ്റേഷൻ പ്രവർത്തനത്തിന് നാളെ തുടക്കമാകും.

ജോബ് സ്റ്റേഷന്‍റെ ഉദ്ഘാടനവും വിജ്ഞാന തൊഴില്‍-സംരഭക ഫോണ്‍-ഇൻ ഹെല്‍പ്പ് ഡെസ്കിനും വെബ്സൈറ്റിന്‍റേയും ലോഞ്ചിംഗ് തളിപ്പറമ്ബ് മണ്ഡലം എംഎല്‍എ എം.വി. ഗോവിന്ദൻ നിർവഹിക്കും. കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും, സിനിമ സംവിധായകനുമായ മധുപാല്‍, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല എന്നിവർ മുഖ്യാതിഥികളായിരിക്കും.

ജോബ് സ്റ്റേഷൻ ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ ഒമ്ബത് തദ്ദേശ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷൻ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാകും. ഇതിന്‍റെ അടുത്തഘട്ടമായാണ് തൊഴില്‍ സംരംഭകത്വം പദ്ധതികളുടെ ഫോണ്‍-ഇൻ ഹെല്‍പ്പ് ഡെസ്കിന്‍റെയും വെബ്സൈറ്റിന്‍റെയും ലോഞ്ചിംഗ് നടക്കുന്നത്. എല്ലാവർക്കും മാന്യമായ തൊഴില്‍ ലഭിക്കുന്ന സംരംഭ സൗഹൃദ മണ്ഡലമാക്കുന്ന പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് എം.വി. ഗോവിന്ദൻ എംഎല്‍എ പറഞ്ഞു.

STORY HIGHLIGHTS:Sir Syed College Job Station will start functioning tomorrow.

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര