Kannur

നെയ്ത്ത് തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക്

കണ്ണൂർ:ജില്ലയിലെ നെയ്ത്തുതൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് ഏഴുമാസവും കൈത്തറി ജീവനക്കാർക്ക് ശമ്ബളം ലഭിച്ചിട്ട് ആറു മാസവും പിന്നിടുന്നു.

അടിയന്തിരമായി ഇടപെടലുണ്ടായില്ലെങ്കില്‍ തങ്ങളുടെ ഓണം പട്ടിണിയുടേതാകുമെന്നാണ് ഇവരുടെ പരിദേവനം.

തൊഴിലാളികളുടെ സാമ്ബത്തിക ഞെരുക്കം പരിഹരിക്കാൻ സംഘങ്ങള്‍ തന്നെ സാമ്ബത്തിക, നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുകയാണിപ്പോള്‍.ഇതില്‍ മിക്ക സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. തടഞ്ഞുവച്ച റിബേറ്റ് തുക ലഭിക്കാത്തതാണ് ഒരു പ്രതിസന്ധി. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ റിബേറ്റ് നിറുത്തലാക്കിയതും ഉത്പാദനത്തെ ബാധിച്ചു നിലവില്‍ സംഘങ്ങള്‍ക്ക് ആവശ്യത്തിനുള്ള നൂല്‍ ലഭിക്കാത്ത അവസ്ഥയമുണ്ട്.നെയ്ത്തുകാർക്കും ജീവനക്കാർക്കുമുള്ള ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം നല്‍കുവാൻ സാധിക്കാത്തതിന് പുറമെ നിയമപ്രകാരം സമയബന്ധിതമായി നല്‍കേണ്ട പ്രോവിഡന്റ് ഫണ്ട് തുക, വിരമിച്ച ജീവനക്കാരുടെക്ഷാമബത്ത, സറണ്ടർ തുക എന്നിവയും കിട്ടാത്ത അവസ്ഥയുണ്ട്.

5 വർഷത്തെ പ്രൊഡക്ഷൻ ഇൻസെന്റീവ് തൊഴിലാളികള്‍ക്ക് കുടിശ്ശിക

35 കോടിയാണ് തുണി കൊടുത്ത വകയില്‍ ഹാൻടെക്സ് സംഘങ്ങള്‍ക്ക് നല്‍കാനുള്ളത്

18ശതമാനം ജി.എസ്.ടി നൂലിന് നല്‍കേണ്ടിവരുന്നത് സംഘങ്ങളെ ബാദ്ധ്യതയിലാഴ്ത്തുന്നു

കൂലി കിട്ടാതെ ആര് നില്‍ക്കും

മാസങ്ങളായി വേതനം കിട്ടാതായായതോടെ തൊഴിലാളികള്‍ കൈത്തറിയെ കൈവിടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഇതിനകം നിരവധി പേർ മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞുകഴിഞ്ഞു. സംസ്ഥാന ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാരിലേക്ക് നിരവധി നിവേദനങ്ങളയച്ചതിനും ഫലമുണ്ടായില്ല. കൂലി കിട്ടാത്തതിനാല്‍ തൊഴിലാളികള്‍ക്ക് പി.എഫ്, ഇ.എസ്.ഐ, ക്ഷേമനിധി എന്നിവയില്‍ പണമടക്കാനും സാധിക്കുന്നില്ല. ഈ തൊഴിലാനുകൂല്യവും നഷ്ടമാകുന്ന സ്ഥിതിയാണ് .


യൂണിഫോം പദ്ധതി സഹായമായില്

കൈത്തറി സംഘങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ കൈത്തറി യൂണിഫോം പദ്ധതി മുന്നോട്ട് വച്ചത്. ഈ പ്രഖ്യാപനം തൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ യൂണിഫോം ഉത്പ്പാദിപ്പിച്ച്‌ കഴിഞ്ഞപ്പോള്‍ സർക്കാർ കൈമലർത്തുകയായിരുന്നു. 40 കോടിയോളം രൂപയാണ് ഈയിനത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. ഹാൻടെക്സിന് തുണി നല്‍കിയ വകയിലും സംഘങ്ങള്‍ക്ക് വലിയ തുക ലഭിക്കാനുണ്ട്. കുടിശിക മുഴുവനായും നല്‍കി ഈ മേഖലയെ തകർച്ചയില്‍ നിന്ന് രക്ഷിക്കണമന്നാണ് നെയ്ത്തുകാരുടെ ആവശ്യം.

പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയും വ്യവസായ ,ധനകാര്യമന്ത്രിമാരും ഉള്‍പ്പെട്ട് ചേർന്ന യോഗത്തില്‍ അടിയന്തിര നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാൻവീവിന് പ്രവർത്തന മൂലധനത്തിന്റെ അഭാവം പരിഹരിക്കുന്നതിനായി കേരള ബാങ്കില്‍ നിന്നും എട്ടു കോടി രൂപയുടെ ധനസഹായത്തിന് സർക്കാർ ഗ്യാരണ്ടി ലഭിച്ചു. ഇത് കിട്ടിയാല്‍ ഹാൻവീവിന്റെ നിലവിലുള്ള പ്രവർത്തനം മെച്ചപ്പെടും.

ടി.കെ.ഗോവിന്ദൻ ,ഹാൻവീവ് ചെയർമാൻ

STORY HIGHLIGHTS:Weaving workers and employees to starve

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍