India

ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി.

ഡൽഹി :പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റു ഗുസ്തി താരങ്ങളും നാട്ടുകാരും ഒരുക്കിയത്.

കനത്ത സുരക്ഷയും ദില്ലിയില്‍ ഒരുക്കിയിരുന്നു.

സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ നല്‍കിയ ആദരവെന്ന് വിനേഷിന്റെ അമ്മ പറഞ്ഞു.


സ്വീകരണത്തിന് ശേഷം തുടര്‍ന്ന് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച്‌ ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും. നേരത്തെ, വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചന നല്‍കി വിനേഷ് ഫോഗട്ടിന്റെ തുറന്ന കത്ത് ചര്‍ച്ചയായിരുന്നു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പാരിസ് ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ മത്സരിക്കാനായി പരമാവധി എല്ലാം ചെയ്തു. കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു.

STORY HIGHLIGHTS:Wrestler Vinesh Phogat is back in India today.

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്