World

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാകുമെന്ന പ്രതീക്ഷയില്‍ അമേരിക്ക

ദുബൈ:കൈറോ ചർച്ചയിലൂടെ ഗസ്സയില്‍ വെടിനിർത്തല്‍ കരാർ നടപ്പാകുമെന്ന പ്രതീക്ഷയില്‍ അമേരിക്ക. അടുത്തയാഴ്ച ആവസാനത്തോടെ കൈറോയില്‍ വെടിനിർത്തല്‍ കരാർ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

ഇതാദ്യമായി കരാറിനോട് അടുത്തെത്തിയിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.

വെടിനിർത്തല്‍ ചർച്ചക്കുശേഷം ദോഹയില്‍നിന്ന് മടങ്ങിയെത്തിയ സംഘവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആശയവിനിമയം നടത്തി. വെടിനിർത്തല്‍ നിർദേശങ്ങള്‍ അംഗീകരിക്കുമെങ്കിലും ആറാഴ്ചക്കുശേഷം ആക്രമണം പുനരാരംഭിക്കാൻ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അതേസമയം, സൈന്യത്തെ ഇസ്രായേല്‍ പൂർണമായും പിൻവലിക്കാതെ ഒരു കരാറിലും ഒപ്പിടില്ലെന്ന് ഹമാസ് ആവർത്തിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രായേലില്‍ എത്തും. ഗസ്സ യുദ്ധത്തിനിടെ ബ്ലിങ്കൻ നടത്തുന്ന പത്താമത് ഇസ്രായേല്‍ സന്ദർശനം കൂടിയാണിത്.

ചർച്ചകള്‍ക്കിടയിലും ഗസ്സയില്‍ വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഖാൻ യൂനുസില്‍ നിന്നും മറ്റും കൂടുതല്‍ ഫലസ്തീനികളെ ഇസ്രായേല്‍ സേന ഒഴിപ്പിച്ചു. ലബനാൻ – ഇസ്രായേല്‍ സംഘർഷവും രൂക്ഷമാണ്. അറുപതിലേറെ മിസൈലുകള്‍ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ല അയച്ചു. ആറ് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സേന അറിയിച്ചു. ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ നാല് പേർ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്.

അതിനിടെ, ഗസ്സയില്‍ കാല്‍നൂറ്റാണ്ടിനിപ്പുറം ആദ്യ പോളിയോ കേസ് റിപ്പോർട്ട് ചെയ്തിരിക്കെ, കുഞ്ഞുങ്ങള്‍ക്ക് അടിയന്തരമായി വാക്സിൻ നല്‍കാൻ ഒരാഴ്ച വെടിനിർത്തല്‍ അനിവാര്യമാണെന്ന് ഐക്യരാഷ്ട സംഘടന ആവർത്തിച്ചു. രണ്ട് ഘട്ടമായി ഗസ്സയില്‍ വാക്സിനേഷൻ കാമ്ബയിൻ നടത്താനാണ് യു.എൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗസ്സയിലേക്ക് 1.6 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ എത്തിക്കും.

STORY HIGHLIGHTS:America is hoping that the ceasefire agreement will be implemented

You may also like

World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും
World

ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.

യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ