Tech

ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാര്‍ഡ് പ്രോഗ്രാം നിര്‍ത്തുന്നു

2017ല്‍ ആയിരുന്നു ഗൂഗിള്‍, ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം എന്ന പദ്ധതി അവതരിപ്പിച്ചത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ആപ്പുകളിലെ ബഗുകള്‍ റിപ്പോർട്ട് ചെയ്യാൻ ബഗ് ഹണ്ടർമാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിലവില്‍ വന്നത്.

അതേസമയം ആപ്പുകളിലെ കേടുപാടുകള്‍ കണ്ടെത്തുന്ന സുരക്ഷാ ഗവേഷകർക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കുകയും ചെയ്തിരുന്നു.

100 ദശലക്ഷം ഇൻസ്റ്റാളുകളുള്ള എല്ലാ ആപ്പുകളും കവർ ചെയ്യുന്നതിനായായിരുന്നു ഗൂഗിള്‍ പ്ലേ ഇത്തരത്തില്‍ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം (ജിപിഎസ്‌ആർപി) ഓഗസ്റ്റ് 31ന് ഷട്ട് ഡൗണ്‍ ചെയ്യുമെന്ന് സെർച്ച്‌ ഭീമൻ ഗൂഗിള്‍ പ്രഖ്യാപിച്ചതായി അൻഡ്രോയിഡ് പൊലീസ് പോലുള്ളവ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഈ റിവാർഡ് പ്രോഗ്രാം ശാശ്വതമായി അവസാനിപ്പിക്കുകയാണെന്ന് എൻറോള്‍ ചെയ്ത ഡവലപ്പർമാരെ ഗൂഗിള്‍ അറിയിച്ചത്രെ.

അതേസമയം ആപ്പുകളില്‍ പിഴവുകള്‍ കണ്ടെത്തി പണം സമ്ബാദിക്കാൻ ശ്രമിക്കുന്ന ബഗ് ബൗണ്ടി ഹണ്ടർമാർക്ക് അവരുടെ അവസാമ റിപ്പോർട്ടുകള്‍ നല്‍കാൻ‌ രണ്ടാഴ്ചയില്‍ താഴെ സമയമേ ഉള്ളൂ. കൂടാതെ അടുത്ത പേയ്മെന്റ് ലഭിക്കാനും അല്‍പ്പം കാലതാമസം വന്നേക്കാമെന്നും ഗൂഗിള്‍ അറിയിച്ചു.

എന്നാല്‍ സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ മോഷ്ടിക്കുന്ന ആപ്പുകള്‍ തിരിച്ചറിയുന്നതിന് 500 ഡോളറുകളും റിമോട്ടായി ഫോണ്‍ നിയന്ത്രിക്കാൻ സാധ്യതയുള്ള ആപ്പുകള്‍ തിരിച്ചറിയുന്നതിന് 20,000 ഡോളർവരെയുമാണ് നിലവില്‍ ഗൂഗിള്‍ നല്‍കിയിരുന്നത്.

2019ല്‍ മാത്രം ബഗുകള്‍ റിപ്പോർട്ടുചെയ്യുന്നതിന് രണ്ടേകാല്‍ക്കോടിയോളം രൂപ പ്രതിഫലമായി നല്‍കിയതായി ഗൂഗിള്‍ അറിയിച്ചിരുന്നു.

STORY HIGHLIGHTS:Google Play is discontinuing the Security Rewards program

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ