ലോറി ഡ്രൈവർമാരുടെ സമരം: പാചക വാതക ക്ഷാമം രൂക്ഷം

ലോറി ഡ്രൈവർമാരുടെ സമരം ; പാചക വാതക ക്ഷാമം രൂക്ഷം
മംഗളൂരുവിലെ പ്ലാന്‍റില്‍നിന്ന് കേരളത്തിലേക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്ന ലോറി ഡ്രൈവർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മലബാർ മേഖലയിലെ പാചകവാതക സിലിണ്ടർ വിതരണം നിലച്ചു.
കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ പാചക വാതക ഫില്ലിങ് സ്റ്റേഷനില്‍നിന്ന് സിലിണ്ടറുകളുമായി പോകുന്ന വാഹനങ്ങള്‍ സമരാനുകൂലികളായ തൊഴിലാളികള്‍ തടഞ്ഞു. കണ്ണൂർ മേഖലയില്‍ ഉള്‍പ്പെടുന്ന കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പാചക വാതക വിതരണമാണ് നാല് ദിവസമായി തടസ്സപ്പെട്ടത്.
വേതനവർധന ഉടമ്ബടി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച മുതല്‍ പണിമുടക്ക് തുടങ്ങിയത്. സ്വാതന്ത്ര്യദിനമായതിനാല്‍ വ്യാഴാഴ്ചയും വിതരണം നടന്നിരുന്നില്ല. മംഗളൂരുവിനടുത്തുള്ള സൂറത്കലില്‍നിന്ന് ദിവസേന 240 ട്രക്കുകളാണ് വിവിധ കമ്ബനികളുടെ പാചകവാതകം നിറച്ച സിലിണ്ടറുകളുമായി മഞ്ചേശ്വരം അതിർത്തി കടന്ന് സംസ്ഥാനത്തെത്തുന്നത്.
സാധാരണ ലോറികളില്‍ 342ഉം വലിയ ലോറികളില്‍ 500 സിലിണ്ടറുകളുമാണ് ലോഡ് ചെയ്യുന്നത്. ദിവസേന ഒരു ലക്ഷത്തോളം സിലിണ്ടറുകളാണ് ജില്ലകളിലെ വിവിധ വിതരണ ഏജൻസികളില്‍ എത്തിക്കൊണ്ടിരുന്നത്.
STORY HIGHLIGHTS:Lorry drivers strike: cooking gas shortage acute
