Travel

ഓണം യാത്ര പൊള്ളും.. ആഭ്യന്തര വിമാനനിരക്കില്‍ 25 ശതമാനം വരെ വര്‍ധനവ്

ഓണത്തിന് ഇനി ഒരു മാസത്തിന്‍റെ കാത്തിരിപ്പേയുള്ളൂ. നാട്ടില്‍ ഓണം ആഘോഷക്കാനുള്ള തയ്യാറെടുപ്പിലാണ് മറുനാടൻ മലയാളികള്‍.

എന്നാല്‍ ഇത്തവണയും നാട്ടിലേക്കുള്ള വരവ് പോക്കറ്റ് കാലിയാക്കുമെന്നാണ് കണക്ക്. 20 മുതല്‍ 25 ശതമാനം വരെ വർധനവാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഓണക്കാലത്ത് ഉണ്ടായിരിക്കുന്ന നിരക്ക് വർധനവ് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ദീപാവലി യാത്രാ നിരക്കില്‍ പ്രധാന ആഭ്യന്തര റൂട്ടുകളില്‍ പത്ത് മുതല്‍ 15 ശതമാനം വരെ നിരക്ക് വർധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിഐക്ക് വേണ്ടിയുള്ള ട്രാവല്‍ പോർട്ടല്‍ ആയ ഇക്സിഗോ നടത്തിയ വിശകലനത്തിലാണ് വിവരം. . ഒക്‌ടോബർ 30 മുതല്‍ നവംബർ 5 വരെയുള്ള കാലയളവില്‍ ഡല്‍ഹി-ചെന്നൈ റൂട്ടില്‍ നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റിനുള്ള ശരാശരി വണ്‍വേ ഇക്കണോമി ക്ലാസ് നിരക്ക് 25 ശതമാനം ഉയർന്ന് 7,618 രൂപ വരയെത്തിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം നവംബർ 10-16 കാലയളവിലെ യാത്രാനിരക്കുമായി താരതമ്യപ്പെടുത്തിയുള്ള റിപ്പോർട്ട് ആണിത്. ഇതനുസരിച്ച്‌ മുംബൈ-ഹൈദരാബാദ് റൂട്ടില്‍ 21 ശതമാനം ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 5,162 രൂപയുണ്ടായിരുന്നത് 19 ശതമാനം ഉയർന്ന് 5,999 രൂപയും ഡല്‍ഹി-ഗോവ, ഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ 4,930 രൂപയുമാണ് ഇപ്പോഴുള്ളത്. മറ്റുചില റൂട്ടുകളിലാവട്ടെ, ഒരു ശതമാനം മുതല്‍ 16 ശതമാനം വരെ നിരക്ക് വർധനവ് ഉണ്ടായിട്ടുണ്ട്.

ദീപാവലി സീസണിലും ടിക്കറ്റ് നിരക്ക് വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിന് കുറവൊന്നുമില്ല. പ്രധാനപ്പെട്ട ആഭ്യന്തര റൂട്ടുകളിലെല്ലാം നിരക്ക് വർധിച്ചിട്ടുണ്ട്. ഡെല്‍ഹി-ചെന്നൈ, മുംബൈ-ബെംഗളൂരു, ഡല്‍ഹി-ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളില്‍ ശരാശരി വണ്‍വേ നിരക്ക് 4,000-5,000 രൂപ വരെയാണ്. ഇത് സീസണ് അടുക്കുമ്ബോഴേയ്ക്കും പത്ത് മുതല്‍ 15 ശതമാനം വരെ ഉയരുമെന്നാണ കണക്കാക്കുന്നത്.

അതേ സമയം ചില റൂട്ടുകളില്‍ നിരക്കില്‍ കുറവും സംഭവിച്ചിട്ടുണ്ട്. മുംബൈ-അഹമ്മദാബാദ് വിമാനത്തിൻ്റെ ടിക്കറ്റ് നിരക്ക് 27 ശതമാനം കുറഞ്ഞ് 2,508 രൂപയായപ്പോള്‍, മുംബൈ-ഉദയ്പൂർ വിമാനത്തിന് 25 ശതമാനം ഇടിഞ്ഞ് 4,890 രൂപയായി.

ബെംഗളൂരു-ഹൈദരാബാദ് വിമാനത്തിന് നിരക്ക് 23 ശതമാനം കുറഞ്ഞ് 3,383 രൂപയായും മുംബൈ-ജമ്മു വിമാനത്തിന് നിരക്ക് 21 ശതമാനം കുറഞ്ഞ് 7,826 രൂപയായെന്നുമാണ് കണക്കുകള്‍ പറയുന്നത്.

ഓണത്തിന് നിരക്ക് കൂടും

കഴിഞ്ഞ വര്‍ഷത്തെ ഓണം സീസണ്‍ ആയ 2023 ഓഗസ്റ്റ് 20-29 കാലയളവിനെ അപേക്ഷിച്ച്‌ ഈ വർഷത്തെ സെപ്റ്റംബർ 6-15 കാലയളവില്‍ നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകളുടെ ശരാശരി വണ്‍-വേ നിരക്കും ഉയർന്നിട്ടുണ്ട്. ഹൈദരാബാദ്-തിരുവനന്തപുരം വിമാനത്തിന്‍റെ നിരക്ക് 30 ശതമാനം വർധിച്ച്‌ 4,102 രൂപയും മുംബൈ-കോഴിക്കോട് വിമാനത്തിന് 4,448 രൂപയും ഉയർന്നിട്ടുണ്ട്.

കൂടാതെ, സെപ്റ്റംബർ രണ്ടാം വാരത്തില്‍ കേരളത്തിലേക്കുള്ള വിമാന ബുക്കിംഗുകളും യാത്രയ്ക്കുള്ള തിരയലുകളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഇരട്ടിയായതായും കണക്കുകള്‍ പറയുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ശരാശരി വിമാന നിരക്ക് 20-25 ആയി ഉയർന്നു. യാത്രാ ആവശ്യകത ഇനിയും വര്ധിക്കുമെന്നതിനാല്‍ ടിക്കറ്റ് നിരക്കിലുംഅതുണ്ടായേക്കുമെന്നാണ് കരുതുന്നത്.

അതേസമയം റെയില്‍വേ ഇനിയുംസ്പെഷ്യല്‍ ട്രെയിനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

STORY HIGHLIGHTS:Onam Yatra will burn.. Up to 25 percent increase in domestic flight fares

You may also like

Kannur Travel

മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു.

കണ്ണൂർ:മഴ ശക്തമായതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു. കർക്കടക മാസം തുടക്കത്തില്‍തന്നെ ഇവിടെ നീലപ്പൂക്കള്‍ വിരിഞ്ഞു. പാറനീലപ്പൂ, കൃഷ്ണപ്പൂ, തുമ്ബപ്പൂ എന്നിവയും ഇവിടെ
Travel

കരിപ്പൂരില്‍ നിന്നുള്ള മലേഷ്യ ട്രിപ്പ്‌ വൻഹിറ്റ്

കോഴിക്കോട്:അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകള്‍