Tourism

മുഴപ്പിലങ്ങാട് ബീച്ച്നവീകരണം  അന്തിമ ഘട്ടത്തിൽ



‘കണ്ണൂർ:ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് നവീകരണം(മുഴപ്പിലങ്ങാട് ബീച്ച്)നവീകരണം  അന്തിമ ഘട്ടത്തിൽ


ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.

മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു.
നവീകരണത്തിന്റെ ആദ്യഘട്ട പൂർത്തീകരണമാണ് നടക്കുന്നത്. കെടിഡിസി ത്രീ സ്റ്റാർ ഹോട്ടൽ കൂടി യാഥാർഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും.
ഇതിലൂടെ കൂടുതൽ സഞ്ചാരികളെ കണ്ണൂരിലേക്ക് ആകർഷിക്കാൻ സാധിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് പ്രകൃതി സൗന്ദര്യം നിലനിർത്തി നാല് കിലോമീറ്റർ വാക് വേയും നിർമ്മിക്കുന്നുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി രൂപ 71 ലക്ഷം രൂപ ചിലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പ്രവൃത്തി നടത്തുന്നത്. നടപ്പാതക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, ലാൻഡ് സ്‌കേപ്പിംഗ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്.

STORY HIGHLIGHTS:Muzhappilangad Beach Renovation is in final stages

You may also like

Tourism

പുല്ലൂപ്പിക്കടവ്,കാട്ടാമ്ബള്ളി ടൂറിസം കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം സജ്ജമാകും

കണ്ണൂർ:കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. പുല്ലൂപ്പിക്കടവ്, കാട്ടാമ്ബള്ളി ടൂറിസം കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം പൂർണ തോതില്‍ പ്രവർത്ത സജ്ജമാക്കുമെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു. നിലവില്‍ ഇവയുടെ
Tourism

ഓണതിന് കറങ്ങാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി

കണ്ണൂർ: ഓണം ആഘോഷിക്കാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. ഓണത്തോടനുബന്ധിച്ച് ആകർഷകമായ വിവിധ ടൂർ പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയത്. ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽ മല,