Thaliparamba

സ്റ്റേഷനില്‍ നിന്ന് ഒരു ദിവസം പടിയിറങ്ങിയത് 33 പേര്‍

തളിപ്പറമ്പ:മൂന്നു വർഷം മുന്പ് വ്യത്യസ്ത സ്റ്റേഷനുകളില്‍ നിന്ന് തളിപ്പറന്പിലെത്തിയ 33 പോലീസുകാർ സ്ഥലം മാറ്റത്തെ തുടർന്ന് ഒരേ ദിവസം പടിയിറങ്ങി.

ഇവർ ഇനി വ്യത്യസ്ത സ്റ്റേഷനുകളില്‍ സേവനം തുടരും. മൂന്നുവർഷമായി ഒരിടത്ത് ജോലി ചെയ്യുന്നവർക്ക് സ്ഥലം മാറ്റം നല്‍കണമെന്ന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ജനറല്‍ ട്രാൻസ്ഫർ പ്രകാരമാണ് സ്ഥലം മാറ്റം.

33 പേർ ഒരുമിച്ച്‌ ഒരു സ്റ്റേഷനില്‍ നിന്ന് സ്ഥലംമാറി പോകുന്നത് അപൂർവതയാണെന്നതിനാല്‍ ഇവർക്കുള്ള യാത്രയയപ്പം വേറിട്ടതായിരുന്നു. സ്ഥലം മാറി പോകുന്ന 33 പേർക്കും ഓരോ പേരത്തൈകള്‍ നല്‍കിയാണ് സഹപ്രവർത്തകർ യാത്രയാക്കിയത്. സ്ഥലം മാറിപോകുന്നവർക്കുള്ള ഉപഹാരങ്ങള്‍ സിഐ ഷാജി പട്ടേരി സമ്മാനിച്ചു. എസ്‌ഐ കെ.വി. സതീശൻ അധ്യക്ഷത വഹിച്ചു.

എസ്‌ഐമാരായ ചന്ദ്രശേഖരൻ, ശശിധരൻ, എഎസ്‌ഐ സുധീർ കുമാർ, എസ്.കെ. പ്രജീഷ്, ബൈജു, പ്രമോദ്, ട്രാഫിക് എസ്‌ഐ രഘുനാഥ്, വിനോദ് എന്നിവർ പ്രസംഗിച്ചു.

STORY HIGHLIGHTS:33 people alighted from the station in one day

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര