മാലിന്യരഹിത ഗ്രാമം എന്ന
സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്
ചപ്പാരപ്പടവ് പഞ്ചായത്ത്
ചപ്പാരപ്പടവ് : മാലിന്യരഹിത ഗ്രാമം എന്ന
സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്
ചപ്പാരപ്പടവ് പഞ്ചായത്ത്. യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തെളിവാണ് 18 വാർഡുകളിലും കഴിഞ്ഞ ഏഴ് വർഷമായി ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ കണക്ക്. പഞ്ചായത്തിൻ്റെ പരിധിയിൽ കഴിഞ്ഞ ജൂലായ് മാസം മാത്രം ഹരിതകർമ സേന 7705 വീടുകളും 565 സ്ഥാപനങ്ങളും സന്ദർശിച്ച് സംഭരിച്ചത് 6900 കിലോ അജൈവമാലിന്യമാണ്.
ഇതിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സംഭരിച്ച 4020 കിലോയും ഉൾപ്പെടുന്നു. യൂസേഴ്സ് ഫീ ഇനത്തിൽ വീടുകളിൽനിന്ന് 3,85,250 രൂപയും സ്ഥാപനങ്ങളിൽനിന്ന് 56,500 രൂപയും അടക്കം 4,41,750 ലക്ഷം രൂപയാണ് ഹരിതകർമസേനയ്ക്ക് ലഭിച്ചത്.
നീണ്ടനാളത്തെ പ്രവർത്തനം
നവംബറിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പഞ്ചയത്ത്തല കോർ കമ്മിറ്റി രൂപവത്കരണത്തോടെയാണ് പഞ്ചായത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് വാർഡുതല ശുചിത്വ സമിതി രൂപവത്കരിച്ചു. ശേഷം 50 വീടുകളെ ക്ലസ്റ്റർ ആക്കി തിരിച്ച് ബോധവത്കരണ കാമ്പയിൻ നടന്നു. 212 വീട്ടുമുറ്റ സദസ്സുകൾ നടന്നതിൽ അതിഥി തൊഴിലാളികൾക്കായും സദസ്സ് സംഘടിപ്പിച്ചിരുന്നു. 2023 ഡിസംബറിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ 18 വാർഡുകളിലൂടെയും ശുചിത്വസന്ദേശ യാത്ര നടന്നു. നിലവിൽ 18 വാർഡുകളിൽ 36 മിനി എം.സി.എഫ്., ഒരു എം.സി.എഫ്. പഞ്ചായത്തിൽ ആകെ 110 ബോട്ടിൽ ബൂത്തുകൾ എന്നിവയുണ്ട്.
STORY HIGHLIGHTS:A waste-free village
Walking towards the dream
Chaparpadav Panchayat