ജപ്പാൻ പ്രതിനിധി ചപ്പാരപ്പടവിലെത്തി
ചപ്പാരപ്പടവ് : കേരളത്തിലെ അധികാരവികേന്ദ്രീകരണം കൊണ്ടുവന്ന മാറ്റങ്ങൾ പഠിക്കാൻ ജപ്പാനിലെ നികോൻ ഫുകുഷി യൂണിവേഴ്സിറ്റിയിലെ റിട്ട. പ്രൊഫസർ സെയ്‌റ്റോ ചിഹിറോ വീണ്ടും ചപ്പാരപ്പടവ് പഞ്ചായത്തിലെത്തി.
1999-ൽ ചപ്പാരപ്പടവ് പഞ്ചായത്ത് നടപ്പാക്കിയ ജനകീയ പദ്ധതികളായ മൈക്രോ ഹൈഡ്യൂൾ ജലവൈദ്യുത പദ്ധതി, തേറങ്ങി ജനകീയ പാലം, ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനം തുടങ്ങിയവ അദ്ദേഹം സന്ദർശിച്ചു. കൂവേരി കടവിൽ നടന്ന സ്വീകരണപരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴൺ മൈമൂനത്ത്, വാർഡ് അംഗങ്ങളായ കെ.വി. രാഘവൻ, സി. പദ്‌മനാഭൻ, ഡോ. പി.പി. ബാലൻ, പി. ലക്ഷ്മ്‌മണൻ, പി.വി. രാമകൃഷ്ണൻ, പി.കെ. സത്യൻ എന്നിവർ പ്രസംഗിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ്റ് ഡോ. പി.പി. ബാലൻ ഇംഗ്ലീഷിൽ രചിച്ച ‘കേരളം- അധികാരവികേന്ദ്രീകരണത്തിൻ്റെ അത്ഭുതം’ എന്ന പുസ്തകം പഞ്ചായത്ത് പ്രസിഡന്റ് സുജിത ബാലകൃഷ്‌ണൻ അദ്ദേഹത്തിന് കൈമാറി.
STORY HIGHLIGHTS:Japan representative arrived at Chaparpadu