Pariyaram

ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം



പരിയാരത്തെ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം; ഏഴോം കൊട്ടില സ്വദേശി ആണ് മരണപ്പെട്ടത്

പരിയാരം: പരിയാരത്തെ ആംബുലന്‍സ്  കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ച രോഗിയുടെ മൃതദേഹവുമായി പോയ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കുട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (38) ആണ് മരിച്ചത്. തലശ്ശേരി പാലയാട് അണ്ടല്ലൂര്‍കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും ഫയര്‍ ഫോഴ്‌സ് വാഹനവും ധര്‍മ്മടം മൊയ്തു പാലത്തില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു  ആംബുലന്‍സ് പൂര്‍ണ്ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം.

STORY HIGHLIGHTS:Ambulance and Fire Force vehicle collide, one dead

You may also like

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി
Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍