Pattuvam

വീട് കുത്തിത്തുറന്ന് വൻ കവർച്ച

പട്ടുവം:തളിപ്പറമ്പ്: പട്ടുവം കെ.പി.അബൂബക്കർ
മുസ്ല്യാരുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച.
പട്ടുവം കോട്ടക്കീൽ പാലത്തിന് സമീപത്തെ
വീട്ടിൽ നിന്ന് 20 പവൻ്റെ ആഭരണങ്ങളും ഒരു
ലക്ഷം രൂപയും കവർന്നു. അബൂബക്കർ
മുസ്ല്യാർ ഇപ്പോൾ എളമ്പേരത്തെ മകളുടെ
വീട്ടിലാണ് താമസിച്ചുവരുന്നത്. പട്ടുവത്തെ
അദ്ദേഹത്തിന്റെ വീടിന് പിറകിൽ മറ്റൊരു
മകളുടെ വീടുമുണ്ട്. സംഭവം നടക്കുമ്പോൾ
ഇരുവീട്ടിലും ആരും ഉണ്ടായിരുന്നില്ല.

പട്ടുവം സ്കൂളിന് സമീപം താമസിക്കുന്ന മുസ്ല്യാരുടെ മകൻ അനസ് പട്ടുവം മിക്ക ദിവസങ്ങളിലും പിതാവിൻ്റെ വീട്ടിലെത്താറുണ്ട്. ഇന്നലെ രാവിലെ ഈ വീട്ടിലെത്തിപ്പോ ഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുകൾ നിലയിൽ കയറി അവി ടെയുണ്ടായിരുന്ന പാര കൊണ്ട് വാതിൽ തിക്കിതുറന്നാണ് അകത്ത് പ്രവേശിച്ചത്. മുകളിലത്തെ മുറിയിലുണ്ടായിരുന്ന അലമാരയുടെ താക്കോൽ അതിന് മുകളിൽ തന്നെയാണ് സൂക്ഷിച്ചത്.


താക്കോലെടുത്ത് അലമാര തുറന്നാണ് സ്വർണാഭരണങ്ങളും പണവും കർന്നത്. താഴത്തെ നില യിലിറങ്ങി അലമാരകൾ തുറന്ന് സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലാണ്. എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദ ഗ്ധരും പരിശോധന നടത്തി.

STORY HIGHLIGHTS:Massive robbery by breaking into the house

You may also like

Pattuvam

പട്ടുവം റോഡ് പുളിമ്പറമ്പിന് സമീപം മഞ്ചക്കുണ്ടിൽ റോഡ് മുറിച്ചുമാറ്റാനുള്ള വഴിയൊരുങ്ങി.

തളിപ്പറമ്പ് : തർക്കങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പട്ടുവം റോഡ് പുളിമ്പറമ്പിന് സമീപം മഞ്ചക്കുണ്ടിൽ റോഡ് മുറിച്ചുമാറ്റാനുള്ള വഴിയൊരുങ്ങി. ദേശീയപാതയിൽ കുറ്റിക്കോൽ-കീഴാറ്റൂർ- കുപ്പം ബൈപ്പാസ് റോഡ് കടന്നുപോകാനാണ് പട്ടുവം റോഡ്
Pattuvam

പട്ടുവം സർവീസ് സഹകരണ ബാങ്ക് നൂറ് ഏക്കറിൽ നെൽക്കൃഷിയിറക്കുന്നു.

പട്ടുവം: പട്ടുവം സർവീസ് സഹകരണ ബാങ്ക് നൂറ് ഏക്കറിൽ നെൽക്കൃഷിയിറക്കുന്നു. ഞാറ് നടീൽ ഉദ്ഘാടനം പട്ടുവം കാവുങ്കലിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എം. വിജിൻ എം.എൽ.എ.