Kurumathoor

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മുയ്യം: മുയ്യം പൊതുജന വായനശാല & ഗ്രന്ഥാലയം, കൈരളി കലാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നേത്രജ്യോതി കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി കലാകേന്ദ്രത്തിൽ വച്ചു നടന്ന പരിപാടി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വി എം സീന ഉദ്ഘാടനം ചെയ്തു. പി സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി പി പ്രസന്ന ടീച്ചർ, പി വിനോദ്, ഡോ. ക്രിസ് ഡിസൂസ, അനഘ് എന്നിവർ സംസാരിച്ചു. പി അനീഷ് സ്വാഗതം പറഞ്ഞ പരിപാടിക്ക്‌ സി രമേശൻ നന്ദി പറഞ്ഞു.   നൂറിലധികം രോഗികളാണ് പരിശോധനക്ക് എത്തിയത്. കണ്ണട ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണട ലഭ്യമാക്കുകയും തിമിരശസ്ത്രക്രിയ ആവശ്യമുള്ളവർക്ക്  കുറഞ്ഞ നിരക്കിൽ തുടർചികിത്സ ഉറപ്പുവരുത്താനും ക്യാമ്പ് സഹായിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിശോധന ഉച്ചക്ക് രണ്ടുമണിയോടെ അവസാനിപ്പിച്ചു.

STORY HIGHLIGHTS:Organized free eye examination camp.Muyyam

You may also like

Kurumathoor

മദ്യവുമായി ബിഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

കുറുമത്തൂർ:ഇന്ത്യൻ നിർമിത പുതുച്ചേരി വിദേശമദ്യവുമായി ബിഹാർ സ്വദേശി പിടിയില്‍. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും സംഘവും കുറുമത്തൂർ, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍
Kurumathoor

പഴങ്ങള്‍, പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയാൽ പതിനായിരം രൂപ പിഴ

പഴങ്ങള്‍, പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയാൽ പതിനായിരം രൂപ പിഴ കണ്ണൂർ | സൂപ്പര്‍ മാര്‍ക്കറ്റുകളിൽ പഴങ്ങളും  പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ നൽകിയാൽപതിനായിരം രൂപ പിഴ ചുമത്തുമെന്ന്എന്ന്