Pariyaram

ലാബ്
തകരാറിലായതോടെ ഹൃദയ രോഗികൾ
ദുരിതത്തിലായി.

പരിയാരം: ഹൃദയ പരിശോധനയ്ക്കും,
ആന്റിയോ പ്ലാസ്റ്റി ചെയ്യുവാനും
ഉപയോഗിക്കുന്ന കാത്ത് ലാബ്
തകരാറിലായതോടെ ഹൃദയ രോഗികൾ
ദുരിതത്തിലായി. ബൈപാസ്
ശസ്ത്രക്രിയക്ക് പുറമെ ആൻജിയോ
പ്ലാസ്റ്റിയും മുടങ്ങിയതോടെ കണ്ണൂർ ഗവ
മെഡിക്കൽ കോളേജ് ഹൃദയാലയത്തിന്റെ
താളം തെറ്റിയ നിലയിലാണ്. മൂന്ന് കാത്ത്
ലാബാണ് കണ്ണൂർ ഗവ മെഡിക്കൽ
കോളേജിലുളളത് അതിൽ ഒന്ന് 15
വർഷത്തെ കാലപ്പഴക്കത്താലും,
തകരാറുകൾ കാരണവും
പ്രവർത്തിക്കുന്നില്ല, രണ്ടാമത്തെ കാത്ത്
ലാബിന് 12 വർഷത്തെ പഴക്കമുണ്ട്
ഇതിൽ നവീകരണത്തിൻ്റെ ഭാഗമായി
എസി സൗകര്യം ഇല്ലാത്തതിനാൽ ഇതും
പ്രവർത്തിക്കുന്നില്ല.

നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് രണ്ടര വർഷം മുൻപ് സ്ഥാപിച്ച കാത്ത് ലാബ് ആയിരുന്നു. കഴിഞ്ഞ ദിവസം ഇതും തകരാറിലായതോടെയാണ് ഹൃദയശസ്ത്രക്രിയ പൂർണമായും നിലച്ചത്.ഇതോട് കൂടി കൂട്ട ഡിസ്ചാർജാണ് ഇന്നലെ മെഡിക്കൽ കോളേജിൽ നടന്നത്. ശസ്ത്രക്രിയയും, പരിശോധനയും നിലച്ചതോടെ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.ഇത് സാധാരണക്കാരായ രോഗികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇനി എന്താണ് വേണ്ടതെന്ന് തങ്ങൾക്ക് അറിയില്ല എന്നും സ്വകാര്യ ഹോസ്പ്‌പിറ്റലിനെ ആശ്രയിക്കാൻ തക്ക സാമ്പത്തിക ശേഷി തങ്ങൾക്കില്ല എന്ന് ഒരു രോഗികൾ കണ്ണീരോടെ പറയുന്നതിനും മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചു.

26 രോഗികളേയാണ് കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്ത്ത്. കാത്ത് ലാബിന്റെ പ്രവർത്തനം തകരാറിലായതിനാലാണ് ആൻജിയോപ്ലാസ്റ്റി തടസ്സപ്പെടാൻ കാരണം.കാത്ത് ലാബ് മിഷ്യൻ്റെ കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട് തകരാറിലായ സ്പെയർപാട്സ് സിംഗപ്പൂരിൽ നിന്ന് വരേണ്ടതാണ് അതിനുള്ള നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ അത് എത്തിച്ചേരും, അത് കൂടാതെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എസി സൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തിക്കാത്ത മറ്റൊരു കാത്ത് ലാബിൽ സ്‌പിളിറ്റഡ് എസി സജ്ജീകരിച്ച് കാത്ത് ലാബ് പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട് .രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ആൻജിയോ പ്ലാസ്റ്റി ആരംഭിക്കുവാനാകുമെന്നാണ് കരുതുന്നതെന്നും കണ്ണൂർ ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കെ സുദീപ് പറഞ്ഞു

STORY HIGHLIGHTS:Lab
Heart patients with malfunction
Distressed.

You may also like

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി
Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍